Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Temple

Thrissur

പ്രാ​ർ​ഥ​നാ​ല​യം വെ​ഞ്ച​രി​ച്ചു

മ​റ്റം: നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ പു​തു​താ​യി നി​ർ​മി​ച്ച പ​രി​ശു​ദ്ധ ത്രി​ത്വ പ്രാ​ർ​ഥ​നാ​ല​യ​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പും മാ​ർ​പാ​പ്പ​യു​ടെ പ്രോ ​എ​ക്ലേ​സി​യ എ​ത്ത് പൊ​ന്തി​ഫി​ച്ചെ ബ​ഹു​മ​തി​ക്ക് അ​ർ​ഹ​നാ​യ ഫാ. ​തോ​മ​സ് കാ​ക്ക​ശേ​രി​ക്കു സ്വീ​ക​ര​ണ​വും ന​ൽ​കി. വെ​ഞ്ച​രി​പ്പു ക​ർ​മം ഫാ. തോ​മ​സ് കാ​ക്ക​ശേ​രി നി​ർ​വ​ഹി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ.​ ഡോ. ഫ്രാ​ൻ​സി​സ് ആ​ളൂ​ർ, ഡീ​ക്ക​ൻ മെ​ബി​ൻ കീ​റ്റി​ക്ക​ൽ സി​എം​ഐ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. മാ​താ​വി​ന്‍റെ വ​ണ​ക്ക​മാ​സം കാ​ലം കൂ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി യൂ​ത്ത് സി​എ​ൽ​സി ഒ​രു​ക്കി​യ ച​ക്ക​പ്പാ​യ നേ​ർ​ച്ച വി​ത​ര​ണം ന​ട​ന്നു. കൈ​ക്കാ​ര​ൻ​മാ​രാ​യ സി.​കെ. ജോ​യ്, കെ.​എ​സ്. ഷാ​ജ്, എം.​ജെ. ജോ​ഷി, സി.​ടി. സ്പാ​ർ​ട്ട​ക്സ് എ​ ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up